omallur-sankaran
ഒാമല്ലൂർ ശങ്കരൻ

പത്തനംതിട്ട: പത്ത് വർഷത്തിന് ശേഷം ഇടതുമുന്നണി തിരിച്ചുപിടിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ഇലന്തൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ഒാമല്ലൂർ ശങ്കരൻ പ്രസിഡന്റായേക്കും. 2000 മുതൽ 2010 വരെ ഇലന്തൂർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഒാമല്ലൂർ ശങ്കരൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. 1988 മുതൽ 2000 വരെ ഒാമല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കർഷക സംഘം സംസ്ഥാന സമിതിയംഗമാണ്.

ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം കണ്ടുവച്ച മറ്റ് രണ്ടു നേതാക്കൾ ഏനാത്ത് ഡിവിഷനിൽ നിന്ന് മത്സരിച്ച ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാറും കുളനട ഡിവിഷനിൽ നിന്ന് മത്സരിച്ച ജില്ലാ കമ്മറ്റിയംഗം ആർ. അജയകുമാറുമായിരുന്നു. ഹർഷകുമാർ പരാജയപ്പെട്ടു. കുളനടയിൽ വിജയിച്ച അജയകുമാറിനേക്കാൾ പാർട്ടിയിൽ മുതിർന്നയാൾ ഒാമല്ലൂർ ശങ്കരനാണ്.