പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ലീഗ് മത്സരിച്ച സീറ്റുകളിൽ കോൺഗ്രസ്‌ കാലുവാരിയെന്ന് മുസ്‌ലിംലീഗ് ജില്ലാ നേതൃത്വയോഗം ആരോപിച്ചു. നഗരസഭകളിലും, ഗ്രാമപഞ്ചായത്തുകളിലുംഇത് പ്രകടമാണ്. പലസീറ്റുകളിലും ഇടത് പക്ഷത്തിനാണ്‌ കോൺഗ്രസ്‌വോട്ടുകൾ നൽകിയിട്ടുളളത്. ചിലസീറ്റുകളിൽ എസ്.ഡി.പി.ഐക്കും വോട്ടുകൾ നൽകിയിട്ടുണ്ട്. പഴകുളം, കുമ്മണ്ണൂർ സീറ്റുകളിൽ കോൺഗ്രസ് പകരം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നേതാക്കളുൾപ്പെടെ പ്രചരണം നടത്തിയത്‌ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇത്തരംസ്ഥാനാർത്ഥികൾക്കെതിരെ നടപടിയെടുക്കണമെന്ന്‌ രേഖാമൂലം നിരന്തരം ആവശ്യപ്പെട്ടിട്ടും നേതൃത്വംതയാറായില്ല. എൽ.ഡി.എഫും ചിലസീറ്റുകളിൽ എസ്.ഡി.പി.ഐയുമായി ധാരണയുണ്ടായിരുന്നതായും ലീഗ്ആരോപിച്ചു. ഘടക കക്ഷികളെഇല്ലായ്മ ചെയ്യാൻ പ്രവർത്തിച്ച നേതാക്കൾക്കെതിരെ സംഘടനാതല നടപടിസ്വീകരിച്ച്‌ യു.ഡി.എഫ്‌സംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും മുസ്‌ലിംലീഗ്ആവശ്യപ്പെട്ടു. ലീഗ്ഹൗസിൽചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്ടി.എംഹമീദ് അദ്ധ്യക്ഷത വഹിച്ചു. സമദ് മേപ്രത്ത്, മീരാണ്ണൻമീരാ, സിദ്ധിഖ് റാവുത്തർ,എ.സഗീർ, തെക്കേത്ത് അബ്ദുൽകരിം, എൻ.എ നൈസാം, ഇബ്രാഹിംഏഴിവീട്, നിയാസ്‌റാവുത്തർ,എം.മുഹമ്മദ് സാലി, മുഹമ്മദ് അൻസാരി,നിസാർ നൂർമഹൽ, വിജയൻ വെള്ളയാൽ, റഷീദറഹ്മത്ത്,ബഷീർഎം.ബ്രയിൽ, ഷാനവാസ്അലിയാർ,അസീസ്ചുങ്കപ്പാറ എന്നിവർ പ്രസംഗിച്ചു.