 
പത്തനംതിട്ട: ശബരിമല ഉൾപ്പെടുന്ന പെരുനാട് ളാഹ-അട്ടത്തോട് വാർഡിൽ ബി.ജെ.പിക്ക് ജയം. പി.കെ. മഞ്ജുവാണ് വിജയിച്ചത്. സി.പി.എമ്മിലെ കുഞ്ഞുമോൾ ടീച്ചറെ 95 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് ശബരിമല സ്ഥിതിചെയ്യുന്ന വാർഡിൽ ബി.ജെ.പി വിജയിക്കുന്നത്. വികസന ചർച്ചകൾക്കോ ദർശനത്തിനോ ഈ അംഗത്തിന് ശബരിമല സന്ദർശിക്കാനാവില്ല. ആചാരസംരക്ഷണത്തിന് സമര രംഗത്തുണ്ടായിരുന്ന മഞ്ജുവിന് 38 വയസേയുള്ളു.