മല്ലപ്പള്ളി- വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം ഓൺലൈനിൽ ആരംഭിച്ചു.കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇക്കുറി വേദിയാകുന്നത് വീടും പരിസരവുമാണ്. എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വായന സാമിഗ്രികൾ പ്രവർത്തനങ്ങളും edu.kssp.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 30 വരെ മല്ലപ്പള്ളി, വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണെന്ന് പരിഷത്ത് മേഖലാ സെക്രട്ടറി രമേശ് ചന്ദ്രൻ അറിയിച്ചു. ഫോൺ-8281172572.