പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 432 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
10 പേർ വിദേശത്ത് നിന്ന് വന്നവരും, 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്, 390 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 3 (ചരുവിൽ കോളനി ഭാഗം, കുന്നപ്പുറം ഭാഗം), വാർഡ് 6 (കിളിവയൽ കോളനി ഭാഗം), കൊടുമൺ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 (പറവിലപ്പടി ,ചക്കാലപ്പടി, കുരിശു കവലയ്ക്കടുത്തുള്ള പൊയ്കയിൽ ജംഗ്ഷൻ എന്നീ ഭാഗങ്ങൾ) എന്നീ പ്രദേശങ്ങളിൽ ഡിസംബർ 17 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.