പത്തനംതിട്ട: ജില്ലയിലെ 29 ഗ്രാമ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണം. 15 പഞ്ചായത്തുകളിൽ യു.ഡി.എഫ് അധികാരത്തിൽ വന്നു. എൻ.ഡി.എയ്ക്ക് കുളനട പഞ്ചായത്തിൽ വ്യക്തമായ ലീഡ് ലഭിച്ചു. കവിയൂർ , ചെറുകോൽ പഞ്ചായത്തുകളിൽ സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കിൽ ഭൂരിപക്ഷം തികയ്ക്കാം.

ജില്ലയിൽ ആറ് ഗ്രാമ പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ലീഡില്ല.

എൽ.ഡി.എഫിന് അധികാരം ലഭിച്ച പഞ്ചായത്തുകൾ: മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, അരുവാപ്പുലം, കടമ്പനാട്, പള്ളിക്കൽ, ഏറത്ത്, പന്തളം തെക്കേക്കര, കൊടുമൺ, ഏഴംകുളം, കലഞ്ഞൂർ, ഏനാദിമംഗലം, കുന്നന്താനം, കൊറ്റനാട്, എഴുമറ്റൂർ, മൈലപ്ര, ചെന്നീർക്കര, നാരങ്ങാനം, പെരുനാട്, സീതത്തോട്, കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, മല്ലപ്പുഴശേരി, മെഴുവേലി, ഇരവിപേരൂർ, പുറമറ്റം, വടശേരിക്കര, അയിരൂർ.

യു.ഡി.എഫ് പഞ്ചായത്തുകൾ: ആനിക്കാട്, ആറൻമുള, ഇലന്തൂർ, കടപ്ര, കല്ലൂപ്പാറ, കോന്നി, മല്ലപ്പള്ളി, നാറാണംമൂഴി, നിരണം, ഒാമല്ലൂർ, തണ്ണിത്തോട്, തുമ്പമൺ, വച്ചൂച്ചിറ, ചിറ്റാർ, റാന്നി, പഴവങ്ങാടി.

എൻ.ഡി.എ: കുളനട, കവിയൂർ, ചെറുകോൽ.

തൂക്ക് പഞ്ചായത്തുകൾ: കോട്ടാങ്ങൽ, തോട്ടപ്പുഴശേരി, കോഴഞ്ചേരി, റാന്നി അങ്ങാടി, കോയിപ്രം.