പത്തനംതിട്ട: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വൻവിജയം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതിക്കുള്ള പിന്തുണയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ പറഞ്ഞു. ജില്ലയിൽ 27 ഗ്രാമ പഞ്ചായത്തുകളിലും 6 ബ്ലോക്ക് പഞ്ചായത്തുകളിലും ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞു. നാല് നഗരസഭകളിൽ രണ്ടിടത്ത് ഭരണ സാദ്ധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ലഭിച്ചതിനേക്കാൾ കൂടുതൽ ജനപിന്തുണയാണ് ലഭിച്ചത്. ജില്ലയിലെ 5 എം. എൽ. എ. മാരെ സൃഷ്ടിച്ച് ഇടതുമുന്നണി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് നടത്തിയത്.