പന്തളം: പന്തളം നഗരസഭാ ഭരണം എൻ.ഡി.എ പിടിച്ചെടുത്തത് എൽഡിഎഫിനും യൂ ഡി എഫിനും ആഘാതമായി. 33 വാർഡുകളുള്ള നഗരസഭയിൽ 18 വാർഡുകളാണ് എൻ.ഡി.എയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണ 7 സിറ്റാണ് ഇവർക്കുണ്ടായിരുന്നത്. കഴിഞ്ഞ തവണ 14 സീറ്റുണ്ടായിരുന്ന എൽ ഡി എഫിന് ഒൻപതും 11 സീറ്റുണ്ടായിരുന്ന യൂ ഡി എഫിന് അഞ്ചുമാണ് ഇത്തവണ ലഭിച്ചത്. ഒരു അംഗം ഉണ്ടായിരുന്ന എസ് ഡി പി ഐ ക്ക് അത് നഷ്ടമായി. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് പന്തളത്ത് തുടങ്ങിവച്ച നാമജപ ഘോഷയാത്രയോടെ പരമ്പരാഗതമായി യൂ ഡി എഫിലുണ്ടായിരുന്ന നല്ലൊരു വിഭാഗവും എൽ ഡി എഫിലെ ചെറിയ ഒരു വിഭാഗവും സംഘപരിവാർ സംഘടനകളിലേക്ക് അടുത്തത് എൻ ഡി എയ്ക്ക് ഗുണകരമായി . സി പി എമ്മിലെ നേതൃത്വ പ്രശ്നം കാരണം തി രഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല, സ്ഥാനാർത്ഥി നിർണയത്തിലടക്കം പിഴവുകൾ സംഭവിച്ചു .ചില വാർഡുകളിൽ റിബലുകൾ നിന്നതും പരാജയത്തിനു കാരണമായി, ഇന്ന് ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പന്തളത്ത് എത്തും. അതിനു ശേഷമേ നഗരസഭാ അദ്ധ്യഷനെയും ഉപാദ്ധ്യക്ഷനെയും തിരഞ്ഞെടുക്കു