16-joy-abraham
കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം അഡ്വ. ജോയി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: പത്തനംതിട്ട മുൻ എം.എൽ.എയും കേരളാ കോൺഗ്രസ് എം സംസ്ഥാന വൈസ് ചെയർമാനും കൊല്ലം പത്തനംതിട്ട ജില്ലകളുടെ പ്രസിഡന്റുമായിരുന്ന ഡോ.ജോർജ്ജ് മാത്യുവിന്റെ 37ാം അനുസ്മരണം കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോയി ഉദ്ഘാടനം ചെയ്തു.കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗങ്ങളായ അറയ്ക്കൽ ബാലകൃഷ്ണപിള്ള,ജോസഫ് എം.പുതുശേരി, പ്രൊഫ.ഡി.കെ.ജോൺ,ജോൺ കെ.മാത്യൂസ്, വർഗീസ് മാമ്മൻ,എബ്രഹാം കലമണ്ണിൽ, ബാബു വർഗീസ്, ജോർജ്ജ് വർഗീസ് കൊപ്പാറ, ജോർജ് മാത്യു,കെ.വി.കുര്യാക്കോസ്, കെ.എസ്.ജോസ്,ദിപു ഉമ്മൻ, വർഗ്ഗീസ് ജോൺ, സാം ഈപ്പൻ, ബിജു ലങ്കാ ഗിരി, സാം മാത്യു, വൈ. രാജു, വി.ആർ രാജേഷ്,റോയി പുത്തൻ പറമ്പിൽ, കുഞ്ഞുമോൻ കെങ്കരേത്ത്, അഡ്വ.മഞ്ചു കെ.നായർ, രാജു തിരുവല്ല,സജി കൂടാരത്തിൽ, ജോബി കാക്കനാട്ട്, സിറിൾ സി. മാത്യു എന്നിവർ അനുസ്മരിച്ച് പ്രസംഗിച്ചു.