പന്തളം:പന്തളം നഗരസഭ പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ കൊടിയും കൊടിമരവും തകർത്ത നടപടിയിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. കുരമ്പാല പൈനുംമൂട്ടിൽ ജംഗ്ഷനിൽ മാവരപ്പാറ റോഡിനു സമീപം സ്ഥാപിച്ചിരുന്ന കൊടിമരമാണ് രാത്രിയിൽ പൂർണമായും അറുത്തുമാറ്റിയത്. വാർഡ് പ്രസിഡന്റ് ജോർജ് തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി പ്രകാശ്, കിരൺ കുരമ്പാല, മനോജ് കുമാർ, അനിതാ ഉദയൻ, ബിജു കാവിൽ, ശശികുമാരൻ, മിനി തോമസ് എന്നിവർ പ്രസംഗിച്ചു.വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പൊലീസിൽ പരാതി നൽകി.