പത്തനംതിട്ട : വിവാദ കർഷക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളാകൗൺസിൽ ഒഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ യാത്രയും സമ്മേളനവും നടത്തുന്നു. 18 ന് രാവിലെ 9.30ന് പത്തനംതിട്ട മാർത്തോമ്മ പള്ളിയിൽ നിന്ന് ഹെഡ് പോസ്റ്റോഫീസിലേക്കു വൈദീകരും ആത്മായരും യാത്ര നടത്തും. തുടർന്ന് പത്തനംതിട്ട ഹെഡ് പോസ്റ്റ്ഓഫീസിനു മുൻപിൽ കർഷക ഐക്യദാർഢ്യ ധർണ നടത്തും.. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ, സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ സന്ദേശം നൽകും.