തിരുവല്ല; കാവുംഭാഗത്ത് എൻ.എസ്.എസ് കരയോഗം പ്രസിഡന്റിനെയും കുടുംബത്തെയും ആക്രമിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച വൈകിട്ടാണ് കാവുംഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രാജ്‌ഭവനിൽ ഗിരീഷ് കുമാറിനും ഭാര്യക്കും മകനും മർദ്ദനമേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗിരീഷ് കുമാറിനെ കുറേപ്പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മകനും മർദ്ദനമേറ്റത്. പരിക്കേറ്റ ഇവരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുൻ കൗൺസിലർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 27 പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.