18-sob-shevaliar-varghese
ഷെവലിയാർ വർഗീസ് കരിപ്പായിൽ

തിരുവല്ല: വേങ്ങൽ കരിപ്പായിൽ ഷെവലിയാർ വർഗീസ് കരിപ്പായിൽ (87) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായും പ്രധാനഅദ്ധ്യാപകനായും, തിരുവല്ല സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിരുന്നു. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ തിരുവല്ല അതിരൂപതയിലെ എം.സി.വൈ.എം, എം.സി.എ, കെ.പി .എഫ് . എന്നിവയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. ഭാര്യ: തോട്ടഭാഗം മടേരിൽ സൂസി വർഗീസ്. മക്കൾ: ഫാ. ജോസഫ് കരിപ്പായിൽ (വികാരി ചെറുപുഷ്പം ഇടവക കോട്ടൂർ ), മിനി, മോൻസി, മനു.
മരുമക്കൾ. കോന്നി പൗവത്തിൽ ടോണി(മുംബൈ ), പത്തനംതിട്ട കുളങ്ങര സ്‌റ്റെല്ല, മണലേൽ ഷിനു,.