communist-party-kerala

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലും പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി. എഫിന് ലീഡ്. അടൂർ, തിരുവല്ല, റാന്നി, കോന്നി, ആറൻമുള മണ്ഡലങ്ങളിൽ നിലവിൽ എൽ.ഡി.എഫ് എം.എൽ.എ മാരാണ്. അടൂരിൽ എൻ.ഡി.എ നേരിയ തോതിൽ വോട്ട് വർധനയുണ്ടാക്കി. മണ്ഡലത്തിലെ പന്തളം നഗരസഭാ ഭരണം പിടിച്ചെടുത്തതാണ് എൻ.ഡി.എയ്ക്ക് നേട്ടമായത്.