കോന്നി : കാട്ടുപന്നിയുടെ ആക്രമണത്തിൽ മുതുപേഴുങ്കൽ വിഗ്നേഷ് ഭവനിൽ ഷാജിയുടെ മകൻ വിഗ്നേഷിന് (13) പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ മ്ളാന്തടത്താണ് സംഭവം. റബർതോട്ടത്തിലെ കറയെടുക്കാൻ അമ്മയ്ക്കൊപ്പം പോയ വിഗ്നേഷിനെ കുറ്റിക്കാട്ടിൽ നിന്ന് പാഞ്ഞെത്തിയ പന്നി ആക്രമിക്കുകയായിരുന്നു.