ചെങ്ങന്നൂർ: മുളക്കുഴ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് മുന്നേറ്റം. സജിചെറിയാൻ എം.എൽ.എയുടെ പഞ്ചായത്തായ മുളക്കുഴയിൽ നാലു സീറ്റ് നേടി ബിജെപി പ്രതിപക്ഷമായി. 3, 7, 10, 16 വാർഡുകളിലാണ് വിജയിച്ചത്. മൂന്ന് വാർഡുകളിൽ രണ്ടാം സ്ഥാനവും നേടി. അരീക്കര, മുളക്കുഴ ബ്ലോക്ക് ഡിവിഷനുകളിലും മുളക്കുഴ ജില്ലാ ഡിവിഷനുകളിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, എം.എൽ.എയുടെ വാർഡായ പതിനൊന്നിൽ പരാജയപ്പെട്ടു. 15ാം വാർഡിൽ എൽ.ഡി.എഫ് വിമതസ്ഥാനാർത്ഥി 112 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. സിപിഎം സിറ്റിങ്ങ് വാർഡുകളായ 7, 16 വാർഡുകൾ ബിജെപി പിടിച്ചെടുത്തു. യുഡിഎഫ് രണ്ട് സീറ്റിൽ ഒതുങ്ങി.