പത്തനംതിട്ട : വിവാദ കർഷക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ കർഷക ഐക്യദാർഢ്യ യാത്രയും ധർണയും നടത്തി. പത്തനംതിട്ട മാർത്തോമ്മ പള്ളിയിൽ നിന്ന് ആരംഭിച്ച ഐക്യദാർഢ്യ യാത്രയിൽ വൈദീകരും ആത്മീയരും പങ്കെടുത്തു. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന ധർണ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലീത്ത, സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, ബസലേൽ റമ്പാൻ, ഫാ. ചെറിയാൻ ജേക്കബ്, ഫാ. ജോസ് കരിക്കം, റവ.ഷിജു റോബർട്ട്, റവ. മോൻസി കെ. ഫിലിപ്പ്, റവ. ബേബി ജോൺ എന്നിവർ സംസാരിച്ചു.