തിരുവല്ല: അഞ്ച് വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങളെ നയിക്കാനും യു.ഡി.എഫ് നയങ്ങൾ നടപ്പാക്കാൻ കഴിയുന്നവരുമായ ജനപ്രതിനിധികളെ അദ്ധ്യക്ഷ - ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരണമെന്ന് ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ആവശ്യപ്പെട്ടു. ഇതിനായി പൊതുമാനദണ്ഡങ്ങൾ പാലിക്കണം. ഭൂരിപക്ഷം ലഭിച്ചിടത്ത് അനൈക്യംമൂലം ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കരുത്. ജനപ്രതിനിധികളുടെ അടിയന്തരയോഗം കൂടി സമവായം ഉണ്ടാക്കണം. സ്വതന്ത്രരുടെ പിന്തുണ ആവശ്യമുള്ളിടത്ത് ഉറപ്പാക്കണം. മാസം തിരിച്ചും ജാതി തിരിച്ചും സ്ഥാനങ്ങൾ പങ്കിടുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടിയേയും സ്ഥാപനത്തെയും ദോഷകരമായി ബാധിക്കും. തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ഫലം വിലയിരുത്തി തിരുത്തലുകൾ വരുത്തണം.