
കോഴഞ്ചേരി : കൊവിഡ് മഹാമാരിക്കാലത്തും ക്രിസ്മസ് ആഘോഷങ്ങളുടെ പകിട്ട് ചോരാതെ ഒരുക്കിയിരിക്കുന്ന കൂറ്റൻ നക്ഷത്രവും സാന്താക്ലോസുമാരും ശ്രദ്ധേയമാകുന്നു. തിരുവല്ല - കുമ്പഴ സംസ്ഥാന ഹൈവേയിൽ നെല്ലിക്കാല - പരിയാരം ജംഗ്ഷനു മധ്യേയാണ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേത്യത്വത്തിൽ 'നക്ഷത്ര വിരുന്ന്' ഒരുക്കിയിരിക്കുന്നത്. കൊവിഡ് ബോധവത്കരണ സന്ദേശം പകരുന്ന നക്ഷത്രം 15 അടി ഉയരത്തിലും 12 അടി വീതിയിലുമാണ് നിർമ്മിച്ചിട്ടുള്ളത്. സമീപം സാനിറ്റൈസർ പകർന്നു നൽകുന്ന സാന്താക്ലോസുമാരുമുണ്ട്.