ഇലവുംതിട്ട: സ്റ്റേ വയറുകൾ പൊട്ടി നിലം പതിക്കാറായ മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ അപകട ഭീതി വിതയ്ക്കുന്നു. പൂപ്പൻകാല കോളനിയിലാണ് വൈദ്യുത പോസ്റ്റുകൾ റോഡിലേക്ക് ചരിഞ്ഞ് നില കൊള്ളുന്നത്.രണ്ടാഴ്ച മുമ്പ് പെയ്‌തൊഴിഞ്ഞ മഴയ്‌ക്കൊടുവിലാണ് പോസ്റ്റുകൾ കൂടുതൽ ചരിഞ്ഞത്. നിലം പതിക്കാറായി നിൽക്കുന്ന പോസ്റ്റ് കെട്ടി നിറുത്തിയിരിക്കുന്നത് സമീപത്തെ പാഴ്മരത്തിലാണ്. ഒരു മീറ്റർ ഭാഗത്ത് കമ്പികളും ദ്രവിച്ച അവസ്ഥയിലാണ്. രണ്ട് വീടുകൾക്കിടയിൽ വഴി വിളക്ക് ഘടിപ്പിച്ചിട്ടുളള ഒരു പോസ്റ്റ് ഏതു സമയത്തും ഒരു വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു വീഴാവുന്ന നിലയിലാണ്.