അടൂർ : നഗരസഭ 27-ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി. പി. എമ്മിലെ കെ. മഹേഷ് കുമാർ രണ്ട് തിരഞ്ഞെടുപ്പുകളിലും തോൽപ്പിച്ചത് കോൺഗ്രസിലെ മുൻ ചെയർമാൻമാരെ. 2010-ൽ 27-ാം വാർഡിൽ മഹേഷിനെതിരെ മത്സരിച്ചത് തൊട്ടുമുമ്പ് ചെയർപേഴ്സണായിരുന്ന കോൺഗ്രസിലെ അന്നമ്മ ഏബ്രഹാമായിരുന്നു. ഇക്കുറി മുൻ ചെയർമാൻ ഉമ്മൻതോമസിനെ തോൽപ്പിച്ചാണ് വിജയക്കൊടി പാറിച്ചത്. ഉമ്മൻതോമസ് തുടർച്ചയായി 25 വർഷമായി നഗരസഭാ കൗൺസിലറായിരുന്നു. ആദ്യമായാണ് പരാജയപ്പെടുന്നത്.