 
ചെങ്ങന്നൂർ: ഉൾനാടൻ മത്സ്യസമ്പത്തിന്റെ കലവറയായ ആലപ്പുഴ ജില്ലയിൽ നെല്ലും മീനും പദ്ധതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഹൈടെക് മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം ഓൺലൈൻവഴി നിർവഹിക്കുകയായിരുന്നു മന്ത്രി.
രണ്ടു ലക്ഷം ടൺ ഉൾനാടൻ മത്സ്യം ഉദ്പാദിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ഈ പദ്ധതിക്ക് ആലപ്പുഴ ജില്ലയ്ക്ക് മികച്ച സംഭാവന നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് മത്സ്യ ഫെഡിന്റെ തീരത്തു നിന്നും നേരിട്ട് മാർക്കറ്റിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ഹൈടെക് മത്സ്യഫെഡ് ഫിഷ്മാർട്ടാണ് ചെങ്ങന്നൂർ ആരംഭിച്ചത്.
അഞ്ഞിലിമൂട് ജംഗ്ഷനിൽ നടന്ന യോഗത്തിൽ സജി ചെറിയാൻ എം.എൽ..എ അദ്ധ്യക്ഷത വഹിച്ചു .
കൊടിക്കുന്നിൽ സുരേഷ് എം.പി ആദ്യ വില്പന നിർവഹിച്ചു. അരീക്കര സർവീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിലാണ് ഇതിന്റെപ്രവർത്തനം. മത്സ്യ ഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ, വിവിധ രാഷ്ട്രീയ നേതാക്കളായ എം.എച്ച് റഷീദ്,അഡ്വ.ജോർജ്ജ് തോമസ്,പി.ആർ പ്രദീപ് കുമാർ,മത്സ്യഫെഡ് ജില്ലാ മാനേജർ കെ.സജീവൻ, ബാങ്ക് സെക്രട്ടറി മഞ്ജു.ഐ എന്നിവർ പ്രസംഗിച്ചു.