അടൂർ : കൊവിഡ് പോസിറ്റീവായ ദമ്പതികളെ വീട്ടിലേക്ക് അയയ്ക്കാതെ പൊലീസ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ താമസിപ്പിക്കുന്നതായി പരാതി. കെ.എ.പി മൂന്നാം ബറ്റാലിയൻ ക്യാമ്പിലാണിത്. കൊവിഡ് ബാധിച്ചവരെ ക്യാമ്പിൽ നിറുത്തരുതെന്നാണ് നിർദ്ദേശം. എന്നാൽ ഇത് അവഗണിച്ചാണ് 28 കുടുംബങ്ങൾ താമസിപ്പിക്കുന്ന ഇ ബ്ളോക്കിൽ ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇത് കാരണം കുടുംബാംഗങ്ങൾ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. ഇവരെ അടിയന്തരമായി അരുടെ വീട്ടിലേക്ക് വിടുകയോ അല്ലെങ്കിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കോ മാറ്റണമെന്നാണ് ക്വർട്ടേഴ്സിൽ താമസിക്കുന്ന മറ്റ് കുടുംബങ്ങളുടെ ആവശ്യം.