തിരുവല്ല: നിരണത്ത് സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾകൂടി പിടിയിലായി. പണിക്കോട്ടിൽ വീട്ടിൽ ഷാജി കുര്യൻ (മൊബൈൽ ഷാജി - 38) ആണ് പിടിയിലായത്. റിമാൻഡ് ചെയ്തു. നിരണം ആറാം വാർഡിൽ ബിജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീജിത്ത് സോമന്റെ മാതാവ് സരസമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതികളായ അനന്ദുരാജ്, ബെറിൻ ചാക്കോ എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ആറാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കുമാറിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ആക്രമണം.