അങ്ങാടിക്കൽ തെക്ക്: കേരള ഗവൺമെന്റ് സ്‌കോൾ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡി. സി. എ. (ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പഠനകേ ന്ദ്രമായ അങ്ങാടിക്കൽ തെക്ക് എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തപ്പെടുന്ന ആറ് മാസത്തെ ഈ കോഴ്‌സിന് പത്താം ക്ലാസ് പാസായ ഏവർക്കും പ്രായഭേദമെന്യേ ചേരാവുന്നതാണ്. ജോലി ഉള്ളവർക്കും വിദ്യാർത്ഥികൾക്കും ചേരാവുന്ന വിധം അവധി ദിവസങ്ങളിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ തസ്തികകളിൽ സർക്കാർ ജോലിക്കും, സ്വകാര്യ ജോലിക്കും പി. എസ്.സി അംഗീകരിച്ച ഈ കോഴ്‌സ് ഗുണകരമാണ്.കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരിൽ ബന്ധപ്പെടുക. 9048817988. വിശദവിവരങ്ങൾ www.scolekerala.org എന്ന സൈറ്റിലും അറിയാവുന്നതാണ്.