അടൂർ : കാർഷിക മേഖലയിൽ സ്വയംപര്യാപ്ത കൈവരിക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുൻപെങ്ങുമില്ലാത്ത വിധം കേരളീയ സമൂഹം ഇക്കാര്യത്തിൽ കാട്ടുന്ന ജാഗ്രത പ്രതീക്ഷ നൽകുന്നുവെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. അടൂർ സെൻട്രൽ ലയൺസ് ക്ലബ് നടക്കപ്പാക്കുന്ന ഹരിതം സുലഭം പദ്ധതി പതിനാലാം മൈലിൽ ഫലവൃക്ഷതൈനട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂർ സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് അടൂർ സേതു അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് കോ - ഓർഡിനേർ ജോസ് തോമസ് പദ്ധതി വിശദീകരിച്ചു. സെക്രട്ടറി എംബ്രയിൽ ഷംസുദ്ദീൻ, ട്രഷറാർ വി.പി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ക്ലബ് അംഗങ്ങളുടെ വീടുകളിൽ അത്യുൽപ്പാദന ശേഷിയുള്ള ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി.