തിരുവല്ല: പ്രശസ്ത കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ സ്മരണക്കായി യുവ സാഹിത്യകാർക്കായി ഏർപ്പെടുത്തിയ കവിതാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ശ്രീരഞ്ജിനി സുധീഷിന്റെ 'ആത്മരേഖ '(കോന്നി) ഒന്നാം സ്ഥാനവും ആര്യ കൃഷ്ണന്റെ 'ഏതോ തുലാവർഷത്തിൽ' (കൊല്ലം) രണ്ടാം സ്ഥാനവും നേടി. ലാൽജി ജോർജ്, ബേബി വെണ്ണിക്കുളം, ഹരികുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രവാസി സംസ്‌കൃതി മസ്‌ക്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കവിതാ മത്സരത്തിന്റെ വിജയികൾക്ക് പ്രശസ്തിപത്രവും, ശിൽപ്പവും സമ്മാനിക്കുമെന്ന് കൺവീനർ ബിജു ജേക്കബ് അറിയിച്ചു.