പന്തളം: തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന അവലോകന യോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി, എ.ഡി.എം അരുൺ കെ.വിജയൻ, പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ ,സെക്രട്ടറി പി.എൻ.നാരായണ വർമ്മ ,ട്രഷറർ ദീപാ വർമ്മ ,രാഘവ വർമ്മ ,നിയുക്തനഗരസഭാ കൗൺസിലർമാരായ കെ.ആർ.രവി, പുഷ്പലത, കെ.വി.പ്രഭ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥിപാൽ, അടൂർ ഡി.വൈ.എസ്.പി.ആർ. ബിനു, പന്തളം ഇൻസ്‌പെക്ടർ എസ്.ശ്രീകുമാർ ,ദേവസ്വം ഉദ്യോഗസ്ഥരായ അജിത് പ്രസാദ്, വി.കൃഷ്ണകുമാര വാര്യർ, ബി.ശ്രീകുമാർ ,എസ്.അജിത്കുമാർ,രാജീവ്,അരുൺകുമാർ, കെ.ജി.രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.