പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടുകൂടി യുവതീ യുവാക്കൾക്കുള്ള പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സിന്റെ പരിശീലനം ജനുവരി 2,3 തീയതികളിൽ നടക്കും. പത്തനംതിട്ട യൂണിയൻ ഓഡിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. 2ന് രാവിലെ 9.15 ന് രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന്‌ വരെ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ, ഉച്ചയ്ക്ക് 2 മുതൽ 5വരെ ഡോ.ശരത് ചന്ദ്രൻ എന്നിവർ ക്ലാസ് നയിക്കും. 3ന് രാവിലെ 9.10 മുതൽ 11.30 വരെ ഷൈലജാ രവീന്ദ്രനും 11.30 മുതൽ 1.30 വരെ രാജേഷ് പൊത്മലയും ഉച്ചയ്ക്ക് 2 മുതൽ 4 വരെ ദർശനയും ക്ലാസുകളെടുക്കും. അവലോകനത്തിന് ശേഷം 4.30ന് സർട്ടിഫിക്കറ്റ് വിതരണം പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിക്കും. വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് കൃതജ്ഞത അറിയിക്കും.