march
കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഗിരീഷ് രാജ്ഭവന് നേരെയുണ്ടായ അക്രമത്തിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി, ഉമ്മൻ അലക്സാണ്ടർ, റോജി കാട്ടാശേരി, കെ.പി രഘുകുമാർ, ജിജോ ചെറിയാൻ,രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി,ടി.പി ഹരി, ശോഭാ വിനു, ലെജു പുളിക്കത്തറ,സജി എം.മാത്യു, ജിനു തുമ്പുംകുഴി, എ.ജി ജയദേവൻ, രാജൻ വർഗീസ്, ജോൺസൺ വെൺപാല, അമീർ ഷാ, ജസ്റ്റിൻ നൈനാൻ, അജ്മൽ എന്നിവർ പ്രസംഗിച്ചു.