ഡിഎൽഎഡ് കോഴ്സ്
പത്തനംതിട്ട : ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ് കോഴ്സ്) കോഴ്സിന് ജില്ലയിലേക്ക് നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകരിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിട്ടുള്ളവർ പ്രത്യേക സംവരണം ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ (വരുമാന സർട്ടിഫിക്കറ്റ്, അസറ്റ് സർട്ടിഫിക്കറ്റ്) 24ന് വൈകിട്ട് അഞ്ചിന് മുമ്പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ (തിരുവല്ല) നേരിട്ട് എത്തിക്കണം. ഫോൺ : 04692600181.
നവോദയ പ്രവേശനം
വെച്ചൂച്ചിറ: ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ നൽകുന്നതിനായി ഇന്ന് രാവിലെ 10 മുതൽ 3.30 വരെ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ക്യാമ്പുകളിൽ എത്തി അപേക്ഷകൾ നൽകാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ടെലിവിഷൻ ജേണലിസം കോഴ്സ്
പത്തനംതിട്ട : കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിലേയ്ക്ക് ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതി, യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ സമർപ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭിക്കും. ഫോൺ: 8137969292.