കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ എം.എസ്.സി ജിയോളജി കോഴ്സ് അനുവദിച്ചു. പ്രവർത്തനത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന കോളേജിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് എം.എസ്.സി ജിയോളജി കോഴ്സ് ഗവൺമെന്റ് എയ്ഡഡായി കേരള സർക്കാർ അനുമതി നൽകി. യൂണിവേഴ്സിറ്റിയുടെ പി.ജി ക്യാമ്പ് വഴി ഈ കോഴ്സിന് അപേക്ഷിക്കാം.