തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എൻ.ഡി.എ ഹാട്രിക്ക് വിജയം നേടി. എസ്.സനിൽകുമാരിയാണ് ഇക്കുറി വിജയിച്ചത്.എൽ.ഡി.എഫിലെ ഗീതാ പ്രസാദിനെ 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഇത്തവണത്തെ ജയം. 2010ലും 2015ലും ആശാദേവിയാണ് പത്താം വാർഡിനെ നയിച്ചിരുന്നത്.