തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 മുതൽ തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വരവ്-ചെലവ് കണക്ക് അവതരിപ്പിക്കും. തുടർന്ന് ബഡ്‌ജറ്റ്‌, പ്രമേയം അവതരണം, 11 മുതൽ യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ (2), യൂണിയൻ പഞ്ചായത്ത് കമ്മിറ്റി (3) എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്. തുടർന്ന് ഫലപ്രഖ്യാപനം.