 
പത്തനംതിട്ട : അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽസ് വർക് ഷോപ്‌സ് കേരള (എ.എ.ഡബ്ലിയു.കെ) പത്തനംതിട്ട ജില്ലയുടെ 27-ാമത് പ്രതിനിധിയോഗം പന്തളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.എസ്.മീരാണ്ണൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ രാധാകൃഷ്ണൻ രാധാലയം, പി.മുരുകേശൻ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾ: പ്രസിഡന്റ് മാത്യൂസ് വർഗീസ്, സെക്രട്ടറി പ്രസാദ് വി.മോഹൻ, ട്രഷറർ എം.എ. എബ്രഹാം, വൈസ് പ്രസിഡന്റ് ടി.പി. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി രാഗേഷ് പി.വി.