20-chengannur
ഗിന്നസ് ലോക റെക്കോർഡിൽ ചെങ്ങന്നൂരിന് ഇടം നേടാനായ മനുഷ്യ ക്രിസ്മസ് ട്രീ യും റെക്കോർഡ് പ്രഖ്യാപനം നടന്ന യോഗവും (ഫയൽ ഫോട്ടോ)

ചെങ്ങന്നൂർ : ഗിന്നസ് ലോക റെക്കോർഡ് ചെങ്ങന്നൂർ നേടിയിട്ട് ആറ് വർഷം തികഞ്ഞു. ലോകത്തിന്റെ നെറുകയിൽ സ്ഥാനം പിടിച്ച, ചെങ്ങന്നൂരിന് അഭിമാനാർഹമായ ആ റെക്കോർഡ് തകർക്കാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തെ, ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിർമ്മിച്ചാണ് ആറ് വർഷം മുമ്പ് ഗിന്നസ് ലോക റെക്കോർഡിൽ ചെങ്ങന്നൂർ ഇടം നേടിയത്. 2015 ഡിസംബർ 19 നായിരുന്നു ചെങ്ങന്നൂരിന്റെ ആ അഭിമാന മുഹൂർത്ഥം. മുൻ എം.എൽ.എ ശോഭനാ ജോർജ് ചെയർമാനും പൊതു പ്രവർത്തകനും മാദ്ധ്യമ പ്രവർത്തകനുമായ ഫിലിപ്പ് ജോൺ പുന്നാട്ട് സെക്രട്ടറിയുമായ 'മിഷൻ ചെങ്ങന്നൂരി' ന്റെ നേതൃത്വത്തിൽ, നഗര മദ്ധ്യത്തെ പെരുങ്കുളം സ്‌റ്റേഡിയത്തിലാണ് മനുഷ്യ ക്രിസ്മസ് ട്രീ നിർമിച്ചത്. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ( 4030 പേർ മനുഷ്യ ക്രിസ്മസ് ട്രീയിൽ അണിനിരന്നു. ബ്രൗൺ, പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ടീ ഷർട്ടുകളും തൊപ്പിയും ധരിച്ചവർ ക്രിസ്മസ് ട്രീയുടെ ആകൃതിയിൽ നിന്നാണ് ലോകത്തിന്റെ നെറുകയിൽ ചെങ്ങന്നൂരിനെ എത്തിച്ച ഗിന്നസ് റെക്കോർഡ് നേടിയത്. 2014ൽ ഹോണ്ടുറാസിൽ 2945 പേരെ പങ്കെടുപ്പിച്ച് നേടിയ റെക്കോർഡാണ് 2015ൽ ചെങ്ങന്നൂരിന്റെ മണ്ണിൽ തകർന്നത്.