
പത്തനംതിട്ട: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക് മുന്നണികൾക്ക് പ്രവേശിക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ട് നില കൂടി പരിശോധിക്കണം. ഇപ്പോഴത്തെ സ്ഥിതിയിൽ എൽ.ഡി.എഫിന് തന്നെ മുൻതൂക്കമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ആറൻമുളയിൽ മാത്രം യു.ഡി.എഫ് നേരിയ ലീഡ് നേടി. അത് മുന്നണിക്ക് ആശ്വാസം പകരുന്നതല്ല. 865 വോട്ടിന്റെ ലീഡാണ് കിട്ടിയത്. കഴിഞ്ഞ വർഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 6593 വോട്ടിന്റെ ലീഡ് യു.ഡി.എഫിനുണ്ടായിരുന്നു. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫാണ് വിജയിച്ചത്. 7646 വോട്ടിന്റെ ഭൂരിപക്ഷം. ബി.ജെ.പിക്ക് ലോക്സഭയിൽ ലഭിച്ചതിനേക്കാൾ 22,136 വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ കുറഞ്ഞു.
അടൂരിൽ എൽ.ഡി.എഫിന് 14,302 വോട്ടുകൾ കൂടി. എന്നാൽ, 2016 നിയമസഭ തിരഞ്ഞെടുപ്പിലെ റെക്കാഡ് വോട്ടിൽ നിന്ന് ഇപ്പോഴും 8516 വോട്ട് കുറവാണ്. ലോക് സഭ തിരഞ്ഞെടുപ്പിൽ അടൂരിൽ മൂന്നാം സ്ഥാനത്തായിരുന്ന യു.ഡി.എഫ് തദ്ദേശം കഴിഞ്ഞപ്പോൾ രണ്ടാമതെത്തി. 6542 വോട്ടിന്റെ വർദ്ധയുണ്ട്. ബി.ജെ.പിക്ക് ഇത്തവണ 14,992 വോട്ട് കുറഞ്ഞു.
തിരുവല്ലയിലും എൽ.ഡി.എഫ്
തിരുവല്ല മണ്ഡലത്തിൽ യു.ഡി.എഫിന് ലോക് സഭയിലേക്ക് ലഭിച്ചതിൽ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ 4823 വോട്ടിന്റെ കുറവ്. എൽ.ഡി.എഫിന് 6109 വോട്ടുകൾ കൂടി. ബി.ജെ.പിക്ക് 10026 വോട്ടുകളുടെ കുറവുണ്ട്.
കോന്നിയിൽ എൽ.ഡി.എഫിന് ലോക്സഭയിൽ ലഭിച്ചതിനേക്കാൾ 12480 വോട്ടുകളും ഉപതിരഞ്ഞെടുപ്പിനേക്കാൾ 5327 വോട്ടും അധികം ലഭിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിനേക്കാൾ യു.ഡി.എഫ് നില മെച്ചപ്പെടുത്തി. 1258 വോട്ടുകളാണ് വർദ്ധിച്ചത്. കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ചത് 10,340 വോട്ടിന്റെ വർധനയും യു.ഡി.എഫിനുണ്ട്. ബി.ജെ.പിക്ക് ഉപതിരഞ്ഞെടുപ്പിനു ലഭിച്ചതിനേക്കാൾ 10,549 വോട്ടിന്റെ കുറവ് ഇത്തവണയുണ്ട്. ലോക് സഭയിലേതിനേക്കാൾ 17269 വോട്ടാണ് കുറഞ്ഞത്.
റാന്നിയിൽ 1441 വോട്ടിന്റെ കുറവാണ് ലോക്സഭയിലേതിനേക്കാൾ യു.ഡി.എഫിനുള്ളത്. 8522 വോട്ടുകൾ എൽ.ഡി.എഫിനു വർദ്ധിച്ചു. ബി.ജെ.പിക്ക് 17563 വോട്ടുകൾ കുറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ
യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് ലഭിച്ച വോട്ട്
ആറന്മുള : 54486, 53621, 28361
അടൂർ : 55732, 67158, 36268
തിരുവല്ല : 49427, 56620, 30160
കോന്നി : 50925, 59426, 29237
റാന്നി : 49314, 51453. 21997
ലോക് സഭ (2019)
ആറന്മുള : 59277, 52684, 50497
അടൂർ : 49280, 53216, 51260
തിരുവല്ല : 54250, 50511, 40186
കോന്നി : 49667, 46946, 46506
റാന്നി : 50755, 42931, 39560
നിയമസഭ (2016)
ആറന്മുള : 56877, 64523, 37906
അടൂർ : 50574, 76034, 25940
തിരുവല്ല : 51396, 59660, 31439
കോന്നി : 72800, 52052, 16713
റാന്നി : 44153, 58749, 28201.
കോന്നി ഉപതിരഞ്ഞെടുപ്പ് 2019
യു.ഡി.എഫ് : 44146
എൽ.ഡി.എഫ് : 54099
എൻ.ഡി.എ : 39786.