അടൂർ: സെന്റ് സിറിൽസ് കോളേജിലെ എ.കെ.പി.സി.ടി.എ യുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡോ.സ്മിത കൊച്ചുമ്മൻ അദ്ധ്യഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ഡോ.ഒ.സി പ്രമോദ്,കൊട്ടിയം ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ ഡോ.വൈ ജോയി,ജില്ല ജോയിന്റ് സെക്രട്ടറി ഡോ.മഹേഷ്, പ്രിൻസിപ്പൽ ഡോ.സുഷ, ജില്ല സെക്രട്ടറി ഡോ.അഭിലാഷ്, ജില്ലാ വനിത കൺവീനർ റാണി നായർ ഡോ. അനൂപ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കർഷക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.