20-dalit-das
ദാസ്

ഇലവുംതിട്ട (പത്തനംതിട്ട): ഗുണ്ടാ പണപ്പിരിവുകാരുടെ ജപ്തി ഭീഷണിയെ തുടർന്ന് ദളിത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി.മെഴുവേലി പഞ്ചായത്തിലെ ചന്ദനക്കുന്ന് പട്ടികജാതി കോളനിയിൽ കുറവൻപ്രാക്കൽ,രാമൻകാലായിൽ വീട്ടിൽ ദാസ്(39)ആണ് വീടിനുള്ളിൽ തുങ്ങിമരിച്ചത്. വളരെക്കാലമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ദാസ്.ലോക്ഡൗൺ കാലം മുതൽ കൂലിപ്പണിയില്ലാതെ കഷ്ടതയിൽ കഴിഞ്ഞുവന്ന ദാസിനെ വായ്പ്പ എടുത്ത സ്‌കൂട്ടറിന്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് പത്തനംതിട്ടയിലെ സ്വകാര്യ ഫൈനാൻസ് കമ്പനിയുടെ പണപ്പിരിവു പല തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവത്രെ.ഇതേ തുടർന്ന് കഴിഞ്ഞ 17ന് ദാസ് ആത്മഹത്യ ചെയ്യുകയായിരുന്നു.പിതാവിന്റെ ഇളയ സഹോദരനായ ദാസിനെ പണപ്പിരിവുകാർ കുടികിടപ്പ് കിട്ടിയ ഭൂമി നഷ്ടപ്പെടുത്തുമെന്നും പറഞ്ഞ് ഭയപ്പെടുത്തിയതായും ദാസിന്റെ സഹോദര വിഷ്ണു കെ.മധു അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. കൊവിഡ്-19 പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് ഇന്നലെ ഇ-മെയിൽ സംവിധാനത്തിലാണ് മധു സംസ്ഥാന പട്ടികജാതി-വർഗ ഗോത്രവർഗ കമ്മീഷനും ജില്ലാ പൊലീസ് സൂപ്രണ്ടിനും അടിയന്തര പരാതികൾ നൽകിയത്. മോർച്ചറിയിലായിരുന്ന മൃതദേഹം കൊവിഡ് പരിശോധനാ ഫലത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.