പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന്‌കൊടിയേറി 30ന് സമാപിക്കും, 21ന് രാവിലെ 5ന് അഭിഷേകം, സോപാനസംഗീതം, 8ന് ബിംബ ശുദ്ധി ക്രിയകൾ, ധാര,പഞ്ചഗവ്യം, നവകം. 8ന് ശിവപുരാണ പാരായണം, 11ന് ഉച്ചപൂജ, 4.30 ന് ഞെട്ടൂർ മുട്ടത്ത് ദേവീക്ഷേത്രസന്നിധിയിൽ നിന്നും കൊടിക്കൂറ, കൊടിക്കയർ എഴുന്നെള്ളിപ്പ്.8.25ന് ശ്രീഭൂതബലി, രാത്രി 7.30 ന് തന്ത്രി മുഖ്യരായ സു ബ്രഹ്മണ്യൻ നാരായണൻ ഭട്ടതിരി, പരമേശ്വരൻ വാസുദേവൻ ഭട്ടതിരി,മേൽശാന്തി ശംഭു നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, തുടർന്നുള്ള എല്ലാ ദിവസങ്ങളിലും പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 8ന് ശിവപുരാണ പാരായണം, 8.30 ന് ശ്രീബലി എഴുന്നെള്ളിപ്പ്, 9 നവക പൂജ, നവകാഭിഷേകം, എന്നിവ നടക്കും, 26 ന് രാത്രി 7 ന് മഹാദേവ ഹിന്ദുവോ സമിതി പ്രസിഡന്റ് എസ്.കൃഷ്ണകുമാർ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.30ന് വൈകിട്ട് 4.30ന് തിരു ആറാട്ട് രാത്രി10.30 ന് ആറാട്ട് വരവേൽപ്പ്.