21-mothers-meal
അമ്മ ഭക്ഷണം പദ്ധതിയുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം ദിശ പത്തനംതിട്ട ഹാളിൽ വെച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്‌നീം പി.എസ് നിർവ്വഹിക്കുന്നു

പത്തനംതിട്ട: ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ജില്ലയിലെ വിവിധ പഞ്ചായത്തിലുള്ള പാലിയേറ്റീവ് കുടുംബങ്ങൾക്ക് കരുതലിന്റെ സ്പർശമാവുകയാണ് ഡൽഹി ആസ്ഥാനമായ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് ഇന്ത്യ (ഡി.എം.സി.ഐ). വിവിധ മേഖലകളിൽ നിന്ന് സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ മുമ്പോട്ട് വന്നിട്ടുള്ള വ്യക്തികളുടെ കൂട്ടായ്മയാണ് ഡി.എം.സി.ഐ. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ (ഐ.എ.പി.സി.) കേരള എന്നിവയുമായി സഹകരിച്ച് നിർദ്ധനരും ദീർഘകാല മാറാരോഗങ്ങളുമായി കിടപ്പിലായവർക്ക് സൗജന്യ ഭക്ഷണ കിറ്റ് എത്തിച്ച് നൽകുന്ന പദ്ധതിയാണ് 'മദേഴ്‌സ് മീൽ'.ഏറ്റവും അർഹരായവരെ കണ്ടെത്തി ആറ് മാസത്തേക്കാണ് അമ്മഭക്ഷണക്കിറ്റുകൾ നൽകുന്നത്.അമ്മ ഭക്ഷണം പദ്ധതിയുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം ദിശ പത്തനംതിട്ട ഹാളിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്‌നീം പി.എസ് നിർവഹിച്ചു.ഡി.എം.സി.ഐ. ജില്ലാ കോർഡിനേറ്റർ പി.ജെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഐ.എ.പി.സി ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ നായർ,ഐ.എ.പി.സി ജില്ലാ കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ, ക്ലീൻ കേരളാ കമ്പനി മാനേജർ എം.ബി. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.