ഇലവുംതിട്ട: വയൽക്കരകളിൽ പെരുമ്പാമ്പ് പെരുകുന്നു. രാമൻചിറതേവരംകുളം ഏലയിൽ നിന്ന് കഴിഞ്ഞ ദിവസം മൂന്നാമത്തെ പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു. പേരേത്തോടിന്റെ കരയ്ക്ക് നിന്ന് പിടിച്ച പെരുമ്പാമ്പിനെ ഫോറസ്റ്റുകാർ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ തേവരംകുളം തോട്,എത്തരത്തിൽ പടി എന്നിവിടങ്ങളിൽ ഓരോ പാമ്പിനെയും പിടിച്ചിരുന്നു.