 
പത്തനംതിട്ട: കേരള ക്ഷേത്ര സമന്വയ സമിതി സമിതി ജില്ലാ പ്രവർത്തനോദ്ഘാടനം തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കേശവപുരം അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുടശനാട് മുരളി മുഖ്യപ്രഭാഷണം നടത്തി. സജി ഓതറ, തുഷാര ശിവരാമപിള്ള, ആർ. ഉണ്ണികൃഷ്ണൻ മുട്ടത്തുകോണം, സതീഷ് തിരുമേനി, മനോജ് ചക്കുളം, സന്തോഷ് കോഴഞ്ചേരി, ലിഞ്ജു ഇലന്തൂർ, സുഭദ്ര അടൂർ,സുമാ രവി,ആശാ ഹരികുമാർ, ഷിജോ മോൻ,വിനീഷ് ഓമല്ലൂർ,ലെനിൻ പ്രശാന്ത് മണക്കാല,വിപിൻ ഓമല്ലൂർ എന്നിവർ സംസാരിച്ചു.