 
മുണ്ടുകോട്ടയ്ക്കൽ: കൈരളിപുരം റോഡിൽ ജലവിതരണത്തിനായി ഉപയോഗിക്കുന്ന പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു. മുണ്ടുകൊട്ടയ്ക്കലും സമീപ പ്രദേശങ്ങളിലും വെള്ളം ലഭിക്കുന്നില്ല. കല്ലറക്കടവിൽ നിന്നാണ് ഇവിടെ ജലം എത്തുന്നത്. ഒരു മാസക്കാലമായി വെള്ളം പാഴാകുന്നതായും പരാതി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പണികൾ നടത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അറ്റകുറ്റപ്പണികൾ നടത്തി ജല വിതരണം പുനരാരംഭിക്കണമെന്ന് നിയുക്ത കൗൺസിലർ ആൻസി തോമസ് പറഞ്ഞു.