
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പ്രതിക തയ്യാറാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പത്തനംതിട്ടയിലെത്തും. വിവിധ രംഗങ്ങളിലെ 100 പ്രമുഖരുമായിട്ടാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നത്. പത്തനംതിട്ട അബാൻ ഒാഡിറ്റോറിയത്തിലാണ് കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് നാലിന് എത്തുന്ന മുഖ്യമന്ത്രി രണ്ട് മണിക്കൂർ നേരം കൂടിക്കാഴ്ച നടത്തും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, െഎ.ടി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരെയാണ് പരിപാടിക്ക് ക്ഷണിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും യാത്ര ചെയ്യുന്ന പിണറായി കൊല്ലത്തെ സന്ദർശനത്തിന് ശേഷമാണ് പത്തനംതിട്ടയിലെത്തുന്നത്.