തിരുവല്ല: എൻ.എസ്.എസ്. കരയോഗം പ്രസിഡന്റിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കാവുംഭാഗത്ത് കരയോഗ അംഗങ്ങൾ പ്രതിഷേധ യോഗം ചേർന്നു. വിജയൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളീധരൻ നായർ,മോഹൻദാസ ്പുത്തൂർ, മനോജ് കുമാർ, പ്രീതി ആർ.നായർ, സുരേഷ് കാവുംഭാഗം തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വൈകിട്ടാണ് പ്രസിഡന്റ് രാജ് ഭവനിൽ ഗിരീഷ് കുമാറിനും ഭാര്യയ്ക്കും, മകനും മർദ്ദനമേറ്റത്. മുഖത്ത് പരിക്കേറ്റ ഗിരീഷ് കുമാർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.