കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് യു സി ഐ വാഹന പ്രചരണം
പത്തനംതിട്ട : ചലോ ദില്ലി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.യു.സി.ഐ നടത്തുന്ന ജില്ലാതല വാഹന പ്രചരണം ജില്ലാ കമ്മിറ്റിയംഗം അനിൽ കുമാർ കെ.ജി ഉദ്ഘാടനം ചെയ്തു. എസ്.രാധാമണി, ബിനു ബേബി, ലക്ഷ്മി ആർ.ശേഖർ എന്നിവർ പ്രസംഗിച്ചു.