maxresdefault

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒരു സ്ഥാപനത്തിലെ പ്രായത്തിൽ മുതിർന്ന അംഗത്തിന് റിട്ടേണിംഗ് ഒാഫീസർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുതിർന്ന അംഗം മറ്റംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ളിക്കൊടുക്കും. ഗ്രാമപഞ്ചായത്ത് 788, ബ്ളോക്ക് പഞ്ചായത്ത് 106, നഗരസഭ 132, ജില്ലാ പഞ്ചായത്ത് 16 എന്നിങ്ങനെ ജില്ലയിൽ 1042 ജനപ്രതിനിധികളാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലുന്നത്.

ജില്ലാ പഞ്ചായത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് ഇലന്തൂർ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഒാമല്ലൂർ ശങ്കരനാണ്. പ്രായത്തിൽ മുതിർന്ന ആളായ അദ്ദേഹത്തിന് 67 വയസുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം പരിഗണിക്കുന്ന ഒാമല്ലൂർ ശങ്കരൻ തന്നെ മറ്റംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. 56കാരനും ഏനാത്ത് ഡിവിഷൻ പ്രതിനിധിയുമായ കോൺഗ്രസിലെ സി.കൃഷ്ണകുമാറാണ് പ്രായത്തിൽ രണ്ടാമൻ.