
പത്തനംതിട്ട : ഇലവുംതിട്ട മൂലൂർ സ്മാരക സമിതി, സരസകവി മൂലൂർ എസ്. പദ്മനാഭ പണിക്കരുടെ സ്മരണയ്ക്കായി മികച്ച കവികൾക്കു നൽകുന്ന 35ാമത് മൂലൂർ അവാർഡിനു കവിതാസമാഹാരങ്ങൾ ക്ഷണിച്ചുകൊള്ളുന്നു. 25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മൂലൂർ അവാർഡ്. നവാഗത കവികളെ പ്രോത്സാഹിപ്പിക്കുന്നതിനു നൽകുന്ന 6ാമത് മൂലൂർ പുരസ്‌കാരത്തിനും കവിതകൾ ക്ഷണിച്ചു. പുസ്തക രൂപത്തിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്തവരെയാണ് 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരത്തിനു ക്ഷണിക്കുന്നത്.
മികച്ച കവിയ്ക്കുള്ള മൂലൂർ അവാർഡിനു കൃതികളുടെ നാലു പ്രതികളും നവാഗത കവികൾക്കുള്ള മൂലൂർ പുരസ്‌കാരത്തിന് ഒരു കവിതയുടെ നാലു ഡി.ടി.പി പ്രതികളും ഉൾപ്പെടെ ജനുവരി 20 നു മുമ്പായി അപേക്ഷിക്കണം. വിലാസം : വി. വിനോദ്, ജനറൽ സെക്രട്ടറി, മൂലൂർ സ്മാരകസമിതി, ഇലവുംതിട്ട പി.ഒ പിൻ: 689625, പത്തനംതിട്ട ജില്ല. (ഫോൺ. 9496045484).