കോന്നി : പ്രമാടം ഗ്രാമപഞ്ചായത്തിലെ മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നലെ രാവിലെ പത്തിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുതിർന്ന അംഗം തങ്കമണിക്ക് വരണാധികാരി ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് മെമ്പർമാർ വാർഡ് അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
കോന്നി ബ്ളോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം തുളസി മണിയമ്മയാണ് ആദ്യം
സത്യപ്രതിജ്ഞ ചെയ്തത്. കോന്നി ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം ലിസയമ്മ ജോഷ്വാ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മറ്റുള്ള മെമ്പർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.